എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവ് തൂങ്ങിമരിച്ച നിലയിൽ

Published : Feb 23, 2023, 10:32 AM ISTUpdated : Feb 23, 2023, 10:33 AM IST
എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവ് തൂങ്ങിമരിച്ച നിലയിൽ

Synopsis

മഞ്ചാടിമൂട് എന്ന സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ഇരുചക്ര വർക്‌ഷോപ്പിൽ സ്ഥിരമായി വന്നു പോകാറുള്ളയാളാണ് അരുൺ

തിരുവനന്തപുരം: മുരുക്കും പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുൺകുമാറാണ് മരിച്ചത്. ഇന്ന് പുലർച്ചെ എം സി റോഡിനു സമീപത്തുള്ള പറിങ്കമാവിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

മാണിക്കൽ ഗ്രാമപഞ്ചായത്ത് കൊപ്പം സി എസ് ഐ പള്ളി പരിസരത്തുള്ള പറിങ്കമാവിൻ തോട്ടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അരുൺ കുമാർ. നിലവിൽ മുരുക്കും പുഴ സബ് രജിസ്ട്രാർ  ഓഫീസിലെ പിയൂൺ തസ്തികയിൽ ജോലി നോക്കുകയായിരുന്നു.

മരിച്ച അരുൺകുമാറിന് ഇടത് കൈക്ക് സ്വാധീന കുറവുണ്ട്. മൃതദേഹം കണ്ട പറമ്പിന് അടുത്ത്, മഞ്ചാടിമൂട് എന്ന സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ഇരുചക്ര  വർക് ഷോപ്പിൽ സ്ഥിരമായി വന്നു പോകാറുള്ള ആളാണ് അരുൺ കുമാറെന്ന് പ്രദേശവാസികൾ പറയുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

ശ്രദ്ധിക്കൂ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്രത്തിൽ കവർച്ച, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ, കുടുങ്ങിയത് അതേ ക്ഷേത്രത്തിൽ ജോലി ചെയ്ത പൂജാരി
വഴിയിലൂടെ പോകുന്ന നാട്ടുകാർക്ക് നേരെ കണ്ണുപൊട്ടുന്ന തെറി പതിവ്, സഹികെട്ട് പരാതി; ഒടുവിൽ ചികിത്സ നൽകാൻ സർക്കാർ തീരുമാനം