
തൃശൂര്‍: കേരളജനതയെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയം നിബാഷിന്‍റെ ജീവിതത്തിലും നാശം വിതച്ചു. കടുത്ത ദാരിദ്യത്തിലും ആകെയുണ്ടായിരുന്ന കൊച്ചുവീടും പ്രളയത്തില്‍ നശിച്ചു. ജീവിതത്തിലേക്ക് കര കയറുന്നതിനിടയിലാണ് വില്ലനായി അപൂര്‍വ്വ രോഗമെത്തുന്നത്. മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം തേടുന്ന നിബാഷിന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഇനി വേണ്ടത് സുമനസ്സുകളുടെ സഹായമാണ്.
പേറ്റ്‌ലറ്റിന്റെ കൗണ്ട് കുറയുന്നതുകൊണ്ടുള്ള അപ്ളാസ്റ്റിക് അനീമിയ എന്ന മാരകരോഗം മൂലം ദുരിതമനുഭവിക്കുന്ന തൃശൂർ അരിമ്പൂരിലെ നിബാഷ് എന്ന 26കാരനാണ് സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രളയം വീടുതകര്‍ത്ത നിബാഷും കുടുംബവും വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് രോഗ വിവിരം അറിയുന്നത്.
മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരികയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് നിബാഷ് ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് രക്തം പരിശോധിച്ചു. പ്ലേറ്റ്‍ലറ്റ് 8000 , TC- 2700 മാത്രമേ കൗണ്ട് ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് ഡോക്ടര്‍ ബോണ്‍മാരോ ടെസ്റ്റ് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് അപ്ളാസ്റ്റിക് അനീമിയ എന്ന രോഗമാണെന്ന് അറിയുന്നത്.
തൽക്കാലത്തേക്ക് ജീവന്‍ നിലനിര്‍ത്താന്‍ രണ്ടു തവണ രക്തം മാറ്റി. എന്നാൽ മജ്ജ മാറ്റി വെക്കലാണ് ശാശ്വത പരിഹാരമെന്നാണ് ഡോക്ടർമാര്‍ പറയുന്നത്. തയ്യല്‍ക്കാരനായ പിതാവിന്‍റെ വരുമാനം മാത്രമാണ് കുടുംബത്തിന്‍റെ ആശ്രയം. മജ്ജ മാറ്റിവയ്ക്കാനും അനുയോജ്യമായ ദാതാവിനെ കണ്ടെത്താനും മറ്റ് ചെലവുകള്‍ക്കുമായി ഏകദേശം 25 ലക്ഷം രൂപ ആവശ്യമാണ്.
നിബാഷിന്റെ വിവരങ്ങള്‍:
നിബാഷ് കെ. ബി
S|O ബാലന്‍ കെ കെ
കൂനാമൂച്ചി ഹൗസ്
അരിമ്പൂര്‍ പി ഒ
തൃശൂര്‍ 680620
ഫോണ്‍: 9961345402
അക്കൗണ്ട് വിവരങ്ങള്‍:
Nibash Chikilsa Sahaya Nidhi
South Indian Bank Eravu Branch
A/c no: 0437053000047199
IFSC Code: SIBL0000437
നിബാഷിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നിബാഷിന്‍റെ ദുരിതമറിഞ്ഞ് നിരവധി ആളുകള്‍ സഹായിച്ചെങ്കിലും ചികിത്സാ ചെലവിന്‍റെ പകുതി പോലും ഇതുവരെ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam