പുനലൂരില്‍ ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപമേറ്റു; കടുത്ത ചൂട് ഒരാഴ്ച കൂടി തുടരും

Published : Mar 29, 2019, 04:44 PM ISTUpdated : Mar 29, 2019, 04:47 PM IST
പുനലൂരില്‍ ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപമേറ്റു; കടുത്ത ചൂട് ഒരാഴ്ച കൂടി തുടരും

Synopsis

പുനലൂരിൽ ഇന്ന് ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപം ഏറ്റു. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് കടുത്ത ചൂട് ഒരാഴ്ച കൂടി തുടരും. അതീവ ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി. 

പുനലൂര്‍:  പുനലൂരിൽ ഇന്ന് ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപം ഏറ്റു. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് കടുത്ത ചൂട് ഒരാഴ്ച കൂടി തുടരും. അതീവ ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി. ഇടുക്കി വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും. മേഘാവരണം കുറഞ്ഞതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. ഇത് സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയുടെ അളവിലും 36ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മനസ് നിറയെ നന്മ; ബസിൽ നിന്ന് കിട്ടിയ സ്വർണം അധികൃതർക്ക് കൈമാറി, കെഎസ്ആർടിസി ജീവനക്കാർക്ക് കയ്യടി
മാരാരിക്കുളത്ത് വൻ ലഹരിവേട്ട; കാറിലും ബാത്ത്റൂമിലുമായി ഒളിപ്പിച്ച 72 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ