പുല്ലരിയാൻ വയലിൽ പോയ സ്ത്രീകൾ കണ്ടത് രണ്ട് ബക്കറ്റുകൾ; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 9 സ്റ്റീൽ ബോംബുകൾ

Published : Apr 23, 2024, 11:28 PM IST
പുല്ലരിയാൻ വയലിൽ പോയ സ്ത്രീകൾ കണ്ടത് രണ്ട് ബക്കറ്റുകൾ; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 9 സ്റ്റീൽ ബോംബുകൾ

Synopsis

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്റ്റീൽ ബോംബുകള്‍ നിര്‍വീര്യമാക്കുകയായിരുന്നു

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പോലീസിലും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നിർവീര്യമാക്കി. ആർഎസ് എസ് കേന്ദ്രത്തിലാണ് ബോംബ് പിടികൂടിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. പെയിന്‍റ് ബക്കറ്റുകള്‍ക്കുള്ളിലായിരുന്നു ബോംബുകളുണ്ടായിരുന്നത്.

വയോധികയ്ക്ക് വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ, ചോദ്യം ചെയ്യുന്നു

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു