കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; പൊന്നാനിയില്‍ 9 വയസുകാരൻ മുങ്ങിമരിച്ചു

Published : Oct 23, 2023, 01:58 PM ISTUpdated : Oct 23, 2023, 03:48 PM IST
 കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; പൊന്നാനിയില്‍ 9 വയസുകാരൻ മുങ്ങിമരിച്ചു

Synopsis

കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു

മലപ്പുറം: പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 9 വയസുകാരൻ മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്‍റകത്ത് മുജീബിന്റെ മകൻ മിഹ്റാൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുമ്പോൾ മിഹ്റാൻ മുങ്ങിപ്പോവുകയായിരുന്നു. 

കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടന്‍ തെരച്ചില്‍ നടത്തി. കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത് കഴിഞ്ഞ ദിവസമാണ്. കുറ്റൂർ സ്വദേശി അഭിൻ ജോൺ, അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. 

ഷോളയാർ ചുങ്കത്ത് വിനോദയാത്രാ സംഘത്തിലെ 5 യുവാക്കൾ മുങ്ങിമരിച്ചു

ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷെയർ ട്രേഡിങ് വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം; 62 കാരന് നഷ്ടമായത് 2.14 കോടി, കേസെടുത്ത് പൊലീസ്
5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ