
തിരുവനന്തപുരം: തമ്പാനൂരിൽ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം ദുഖകരമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ജോയിയുടെ മരണവാർത്ത ഏറെ ദുഖകരമാണ്. നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോഴും, നമ്മളിൽ ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി, പക്വതയോടെ പെരുമാറി, നാടിനുവേണ്ടി നിലകൊണ്ട് നമ്മൾ ഓരോ മലയാളിയും മാതൃകാപരമായ പെരുമാറ്റം കാഴ്ചവെച്ചുവെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.
46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ, ആമയിഴഞ്ചാൻതോടിൽ വൃത്തിയാക്കൽ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ജോയിയുടെ മൃതദേഹം ഇന്ന് രാവിലെ തകരപ്പറമ്പ് - വഞ്ചിയൂർ ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. ജോയിയുടെ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സ്പീക്കർ പറഞ്ഞു.ട
സർക്കാറിന്‍റെ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ തിരച്ചിൽ ദുഷ്കരമായിരുന്നു. നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോഴും, നമ്മളിൽ ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി, പക്വതയോടെ പെരുമാറി, നാടിനുവേണ്ടി നിലകൊണ്ട് നമ്മൾ ഓരോ മലയാളിയും മാതൃകാപരമായ പെരുമാറ്റം കാഴ്ചവെച്ചു. ഈ ദുരന്തത്തിൽ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി- എ എൻ ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.
ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
Read More : വിങ്ങിപ്പൊട്ടി ഉറ്റവര്‍, വിട ചൊല്ലി നാട്; ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam