കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ചെയ്തതെന്ന് പൊലീസ്, ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ ആൾ ഇപ്പോഴും കാണാമറയത്ത്

Published : Jun 10, 2026, 04:10 AM IST
KSRTC

Synopsis

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ പ്രതിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ ആണ് ഇതിന് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം. സിസിടിവിയിൽ മുഖം പതിയാതെ കിലോമീറ്ററുകളോളം ബസുമായി കറങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ചെയ്തതെന്ന് പൊലീസ്, ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ ആൾ ഇപ്പോഴും കാണാമറയത്ത്

പാലക്കാട് : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ പ്രതി ഇപ്പോഴും കാണാമറയത്ത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ബസ് കടത്തിയെന്നാണ്

പൊലീസിൻ്റെ വിലയിരുത്തൽ.

തിങ്കളാഴ്ച പുലർച്ചെയാണ് പാലക്കാട് നഗരത്തിലെ പൊലീസുകാരെയും കെഎസ്ആർടിസി ജീവനക്കാരെയും വട്ടം കറക്കുന്ന സംഭവമുണ്ടായത്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ഒരാൾ നഗരഹൃദയത്തിലൂടെ കറങ്ങുന്നു.ശേഷം തോന്നിയിടത്ത് ബസ് ഉപേക്ഷിച്ച് മുങ്ങുന്നു.രണ്ട് ദിവസത്തിനപ്പുറവും പ്രതിയാരാണെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല.സിസിടിവികൾക്ക് മുഖം കൊടുക്കാതെയാണ് കിലോമീറ്ററുകളോളം പ്രതി ബസ്സുമായി കറങ്ങിയത്. ഇയാൾക്ക് പാലക്കാട് നഗരത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസി സ്‌റ്റാൻഡിൽ മറ്റൊരാൾക്കൊപ്പം ഒരു ബൈക്കിലാണ് പ്രതി വന്നിറങ്ങിയത്. നേരെയെത്തി നിർത്തിയിട്ടിരുന്ന ബസ് സ്റ്റാർട്ടാക്കി എടുത്തുകൊണ്ട് പോകുകയായിരുന്നു.പ്രതിക്ക് കെഎസ്ആർടിസിയോടോ ജീവനക്കാരോടോ എന്തെങ്കിലും മുൻവിരോധ o ഉണ്ടായിരിക്കാമെന്ന് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഗതൻ കാപ്പ കേസ് പ്രതി, മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐക്കും എസ് ഐക്കും പരിക്ക്, മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ
ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം, വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ സംഘർഷം