സ്നേഹചലഞ്ചിന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ; പെരുന്നാളിന് വെടിക്കെട്ട് വേണ്ട, വീടുവെച്ച് നൽകാം, ആഹ്വാനം യാഥാർത്ഥ്യമായി

Published : Jul 02, 2026, 10:41 AM IST
house pathanamthitta

Synopsis

ഈ ആശയം ഏറ്റെടുത്ത് ആദ്യം പൂർത്തിയാകുന്ന വീടാണ് ചന്ദനപ്പള്ളിയിലേത്. കടമറ്റം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി പള്ളികളും സ്നേഹചലഞ്ച് യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. 

കൊച്ചി: പള്ളിപ്പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കി പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകാനുള്ള ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ആഹ്വാനം യാഥാർത്ഥ്യമായി. അർഹരായ കുടുംബത്തിന് 60 ദിവസത്തിനുള്ളിൽ വീടൊരുക്കി പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി. പള്ളിയിലെ ലോക പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ പള്ളികളിൽ വെടിക്കെട്ട് ഒഴിവാക്കിയുള്ള സ്നേഹചലഞ്ചിന് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. ഈ ആശയം ഏറ്റെടുത്ത് ആദ്യം പൂർത്തിയാകുന്ന വീടാണ് ചന്ദനപ്പള്ളിയിലേത്. കടമറ്റം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി പള്ളികളും സ്നേഹചലഞ്ച് യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ കാണാതായിട്ട് 6 ദിവസം, മോഹൻദാസ് കാട് കയറിയത് 2023ലെ കേസിൽ കോടതി സമൻസ് അയച്ചതോടെ, ഉൾകാട്ടിലേക്ക് തെരച്ചിൽ
കൊച്ചിയിൽ വെച്ച് 63-കാരൻ്റെ നഗ്നദൃശ്യങ്ങൾ കണ്ണൂർ സ്വദേശിയായ 69-കാരൻ പകർത്തി; ദൃശ്യം സുഹൃത്തിന് അയച്ചുകൊടുത്തു; കേസെടുത്തു