
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ ഇതുവരെ ഓൺലൈൻ പരിധിയിൽ വരാത്ത നിരവധി പ്രദേശങ്ങളുണ്ട് ഇടുക്കിയിൽ. രാജമലയിലെ അമ്പതോളം കുട്ടികൾ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണ്.
ഇരവികുളം ദേശീയോദ്യാനത്തിലെ റോഡ് വക്കിലിരുന്നാണ് ഇവരുടെ പഠനം. വരയാടുകൾക്ക് പേരുകേട്ട മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തിലാണ് കുട്ടികളുടെ ഇരിപ്പ്. കാറ്റ് കൊള്ളാൻ ഇരിക്കുന്നതല്ല, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ റേഞ്ചും നോക്കിയിരിക്കുകയാണ്.
സ്കൂൾ കുട്ടികൾ മുതൽ എംബിഎയ്ക്ക് പഠിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. രാജമല തേയില തോട്ടത്തിൽ പണിയെടുക്കുന്നവരാണ് ഇവരുടെ മാതാപിതാക്കൾ. കാലാവസ്ഥ മോശമായാൽ ചെറിയ കുട്ടികൾക്കൊപ്പം രക്ഷിതാക്കളുമെത്തും.
ഇതോടെ അന്നത്തെ ജോലി നഷ്ടമാകും.പഞ്ചായത്ത് മുതൽ കളക്ടർക്ക് വരെ ഇവർ പരാതി നൽകിയിട്ടുണ്ട്. പക്ഷേ ഒരു വർഷമായിട്ടും നടപടിയില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam