മലപ്പുറം ജില്ലയിൽ പുതിയ രോഗബാധിതരില്ല; 1,041 പേർ കൂടി പുതുതായി നിരീക്ഷണത്തിൽ

Published : May 26, 2020, 12:22 AM IST
മലപ്പുറം ജില്ലയിൽ പുതിയ രോഗബാധിതരില്ല;  1,041 പേർ കൂടി പുതുതായി നിരീക്ഷണത്തിൽ

Synopsis

ജില്ലയിൽ തിങ്കളാഴ്ച പുതിയതായി ആർക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 1,041 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻഎം മെഹറലി  അറിയിച്ചു. 12,053 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 

മലപ്പുറം: ജില്ലയിൽ തിങ്കളാഴ്ച പുതിയതായി ആർക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 1,041 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻഎം മെഹറലി  അറിയിച്ചു. 12,053 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 

157 പേർ  വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 151 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ  നാല് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 10,719 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 

1,177 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 49 പേരാണ്  നിലവിൽ ചികിത്സയിലുള്ളത്. 46 പേർ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്. ഇവരെ കൂടാതെ ഒരു ആലപ്പുഴ സ്വദേശിനിയും ഒരു പാലക്കാട് സ്വദേശിയും മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.  നിലവിൽ രോഗബാധിതരായുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയത് 2 പവൻ്റെ സ്വർണമോതിരങ്ങൾ; ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ
റോഡിൽ കയർ കെട്ടി കെണിയൊരുക്കി, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി