ആൾപാർപ്പില്ലാത്ത ഒരു വീടും വമ്പനൊരു ആഡംബര കാറും; 2 യുവാക്കളുടെ 'സകല പരിപാടിയും' പൊളിഞ്ഞു; ഒടുവിൽ അറസ്റ്റ്

Published : Mar 07, 2025, 09:16 PM IST
ആൾപാർപ്പില്ലാത്ത ഒരു വീടും വമ്പനൊരു ആഡംബര കാറും; 2 യുവാക്കളുടെ 'സകല പരിപാടിയും' പൊളിഞ്ഞു; ഒടുവിൽ അറസ്റ്റ്

Synopsis

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുഹമ്മദ്‌ ഷഹീൻ യൂസഫ് (26), മുഹമ്മദ്‌ സിജാഹ് (33) എന്നിവരാണ് പിടിയിലായത്. ടി സി ഗേറ്റിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് 17.215 ഗ്രാം മെത്താംഫിറ്റമിൻ, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 35 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് ഇവർ പിടിയിലായത്. പ്രതികൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു.

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്‍റ് എക്സൈസ് ഇസ്പെക്ടർമാരായ സന്തോഷ്‌ തൂനോളി, അബ്‍ദുൾ നാസർ ആർ പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിനോദ് കുമാർ എം സി, സുഹൈൽ പി പി, ജലീഷ് പി, ഉമേഷ്‌ കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർമാരായ അജിത് സി, ഇസ്മായിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിൻ വി വി, ഫസൽ കെ ടി, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18കാരനായ വിദ്യാർത്ഥി മരിച്ചു