
ആലപ്പുഴ: തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകാതിരുന്ന ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി. ആലപ്പുഴ നഗരസഭ വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർഥി കെ കെ പൊന്നപ്പന്റെ പത്രികയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. വാർഡിൽ സ്ഥാനാർത്ഥിയില്ലാതയതോടെ ബിജെപി നേതൃത്വം വെട്ടിലായി. സ്വതന്ത്രന്മാരെ കണ്ടെത്തി പിന്തുണക്കാനുള്ള ശ്രമം നേതാക്കൾ തുടങ്ങിയിട്ടുണ്ട്.
2020ൽ ബീച്ച് വാർഡിൽ നിന്ന് ബിജെപി ജില്ലാ കമ്മിറ്റി അംഗമായ പൊന്നപ്പൻ മത്സരിച്ചിരുന്നു. ഇതിന്റെ ചെലവ് കണക്ക് നൽകാത്തതിനെത്തുടർന്ന് 2022ൽ പൊന്നപ്പനെ കമീഷൻ അയോഗ്യനാക്കി. ഇത് മറച്ചുവെച്ച് ഇക്കുറിയും മത്സരിക്കാൻ പത്രിക നൽകിയത്. സൂക്ഷ്മപരിശോധയിൽ കമ്മീഷൻ കൈയോടെ പൊക്കുകയായിരുന്നു.