മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; അന്വേഷണം

Published : Feb 19, 2024, 05:35 PM ISTUpdated : Feb 19, 2024, 05:39 PM IST
മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; അന്വേഷണം

Synopsis

മ‍ഞ്ചേരി നഗര മധ്യത്തിലെ ഇടവഴിയില്‍ ഇന്ന് രാവിലെയാണ് തല തകര്‍ന്ന് കിടക്കുന്ന നിലയില്‍ യുവാവിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന വെട്ടുകല്ലുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സമീപത്തു നിന്നും കൊല്ലപ്പെട്ടയാളുടെ തിരിച്ചറിയില്‍ കാര്‍ഡും പൊലീസിന് കിട്ടി. 

മലപ്പുറം: മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി ശങ്കറാണ് മരിച്ചത്. സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി. 

മ‍ഞ്ചേരി നഗര മധ്യത്തിലെ ഇടവഴിയില്‍ ഇന്ന് രാവിലെയാണ് തല തകര്‍ന്ന് കിടക്കുന്ന നിലയില്‍ യുവാവിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന വെട്ടുകല്ലുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സമീപത്തു നിന്നും കൊല്ലപ്പെട്ടയാളുടെ തിരിച്ചറിയില്‍ കാര്‍ഡും പൊലീസിന് കിട്ടി. പിന്നീട് പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം എഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

വൈകുന്നേരമാകുന്നതോടെ സാമൂഹ്യ വിരുദ്ധര്‍ ഇവിടെ താവളമാക്കുക പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്തെ സി സിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ദിവസവും മൂന്ന് മണിക്കൂര്‍ തൊഴിലാളികൾക്ക് വിശ്രമം; ഉത്തരവ് പാലിച്ചില്ലെങ്കിൽ കടുത്ത നടപടി, പരിശോധന തുടരും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം
ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്