'നിനക്ക് ഫോൺ വിളിച്ചാൽ എടുക്കാൻ പറ്റൂല്ലല്ലേ...'; അടികൊണ്ട് നിലവിളിച്ചോടി രക്ഷപ്പെട്ട് യുവാവ്, അറസ്റ്റ്

Published : Feb 28, 2024, 02:30 AM IST
'നിനക്ക് ഫോൺ വിളിച്ചാൽ എടുക്കാൻ പറ്റൂല്ലല്ലേ...'; അടികൊണ്ട് നിലവിളിച്ചോടി രക്ഷപ്പെട്ട് യുവാവ്, അറസ്റ്റ്

Synopsis

തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോട് കൂടി ആഷിഖിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലായെന്ന് ആരോപിച്ച് പ്രതി ഇരുകൈകള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. 

കൊല്ലം: വീട്ടിലെത്തിയ യുവാവിനെ മാരകായുധവുമായി ആക്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി. കുലശേഖരപുരം, പുന്നകുളം കുറവന്‍ തറ കിഴക്കതില്‍, ഷെരീഫ് മകന്‍ തോമ എന്ന മുഹമ്മദ് ആഷിഖ് (27) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോട് കൂടി ആഷിഖിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലായെന്ന് ആരോപിച്ച് പ്രതി ഇരുകൈകള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. 

തുടര്‍ന്ന് കമ്പി കൊണ്ട് നിര്‍മ്മിച്ച മാരകായുധം കൊണ്ട് യുവാവിന്റെ മുതുകത്തും കൈയിലും അടിക്കുകയും യുവാവ് നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷിജു, ഷാജിമോന്‍, സജികുമാര്‍ സി.പി.ഓ മാരായ ഷിഹാബ്, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വനത്തിലെ പരിശോധനക്കിടെ അതാ ഒരു മതില്! അതും സർവേ കല്ലിന് മുകളിൽ, പിന്നെ നടന്ന കാര്യം പറയേണ്ടതില്ലല്ലോ...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍