
പാലക്കാട്: ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. ഇക്കുറി മത്സരിക്കാനില്ലെന്ന് സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും അറിയിച്ചിട്ടുണ്ടെന്നും പാർട്ടി നിർബന്ധിച്ചാലും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആളുകൾ മത്സരിക്കട്ടെ. പാലക്കാട് ബിജെപിക്ക് ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്. പുതിയ തലമുറ വരട്ടെയെന്നും കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട് നഗരസഭയിൽ ബിജെപിക്ക് ആശങ്കയില്ല. വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപി ചെയർമാനെയോ മുഖ്യമന്ത്രി സ്ഥാനാർഥിയെയോ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ചരീതിയിൽ ഭരണം കൊണ്ടുപോകാൻ കഴിയുന്ന ആളെയായിരിക്കും നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കുകയെന്നും പാലക്കാട് നഗരസഭയിലെ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി ആരെ നിർത്തിയാലും ജയിക്കാവുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam