തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്, റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് പക; ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച സിയാദ് 27 കേസുകളിൽ പ്രതി, അറസ്റ്റിൽ

Published : Oct 01, 2026, 06:21 PM IST
Criminal arrested

Synopsis

ബസ് തടഞ്ഞപ്പോൾ മാറിനിൽക്കാൻ ഡ്രൈവർ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. വിവിധ സ്റ്റേഷനുകളിലായി ഇരുപത്തേഴോളം കേസുകളിൽ പ്രതിയായ ഇയാളെ ചാവക്കാട് പൊലീസാണ് പിടികൂടിയത്.

തൃശൂര്‍: തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ് തടഞ്ഞുനിര്‍ത്തി ബസ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ ചാവക്കാട് എസ്എച്ച്ഒ പ്രീതാബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടി. പാടൂര്‍ മമ്മസ്രായില്ലത്ത് വീട്ടില്‍ സിയാദ് (30) ആണ് അറസ്റ്റിലായത്. മാമാ ബസാര്‍ പല്ലവി ബസ്റ്റോപ്പില്‍ വച്ചായിരുന്നു സംഭവം. പ്രതി ബസ് തടഞ്ഞുനിര്‍ത്തിയ സമയം ഡ്രൈവര്‍ മാറിനില്‍ക്കാന്‍ പറഞ്ഞതിലുള്ള വിരോധമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ചാവക്കാട്, പാവറട്ടി, ചേര്‍പ്പ്, അന്തിക്കാട്, വിയ്യൂര്‍, കുന്നംകുളം പൊലീസ് സ്റ്റേഷനുകളിലായി 27 ഓളം കേസിലെ പ്രതിയാണ് പിടിയിലായ സിയാദ്.

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മുന്ന് സമാനമായ കേസില്‍ ഒളിവില്‍ പോയ പ്രതിയെ ചാവക്കാട് പൊലീസ് സാഹസികമായി പിടികൂടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. ഈ കേസുകളില്‍ ജാമ്യത്തില്‍ ഇരിക്കെയാണ് പ്രതി പൊതുജനങ്ങള്‍ക്ക് ഭയവും പരിഭ്രാന്തിയും ഉണ്ടാകുന്ന തരത്തില്‍ ആയുധവുമായി ബസ്സിനുള്ളില്‍ കയറി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്എച്ച്ഒക്ക് പുറമെ എസ്‌ഐ ജലീല്‍, എഎസ്‌ഐ സജയന്‍, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് ലാല്‍, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവിതശൈലി രോ​ഗങ്ങൾക്കുള്ള മരുന്ന് സ്റ്റോക്കില്ല, വലഞ്ഞ് രോ​ഗികൾ കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിലടക്കം രൂക്ഷമായ ക്ഷാമം
'ഭർത്താവിന് സ്വത്തില്ല, പിന്നെ എന്തിന് കൊല്ലണം?'; തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കി കോടതി