കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം; 48കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു

Published : Aug 23, 2026, 12:56 PM IST
kochi murder case accused arrested

Synopsis

കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ വച്ച് ആഷിക്ക് മനോഹരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയാണ്.

കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര നടുവട്ടം സെബിപുരം ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിൻ(48)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ വച്ച് ആഷിക്ക് മനോഹരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയാണ്.

2025 ആദ്യം കാപ്പ ചുമത്തി ആറ് മാസം ജയിലിലടച്ചിരുന്നു. തുടർ ജയിൽ മോചിതനായ ഇയാൾ, കഴിഞ്ഞ ജൂലായ് അഞ്ചിന് ഇയാളും സംഘവും ചന്ദ്രപ്പുര കുത്തുകല്ല് ഭാഗത്ത് മോഷണം നടത്തിയിരുന്നു. കാലടി പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കാലടി പൊലീസ് ഇൻസ്പെക്ടർ എംഎസ് ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ കെ പ്രദീപ് കുമാ൪, എ അജ്മൽ, വിഎസ് ഷിജു, എം ടി ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജോ പോൾ എന്നിവാരാണ് അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനുവദനീയമായ പരിധി ലംഘിച്ച് ശബ്ദമുണ്ടാക്കരുത്; എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്
വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി; അഞ്ച് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി