
ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്ക് ആശുപത്രികളുടെ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ എർപ്പെടുത്തിയ ടെലി മെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനി പോർട്ടലിൽ കയറി ഡോക്ടർമാരെ നഗ്നത പ്രദർശിപ്പിക്കുന്നതോടൊപ്പം അശ്ലീല സംസാരങ്ങൾ നടത്തുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു വന്ന വില്ലൻ അറസ്റ്റിൽ. തൃശ്ശൂർ ജില്ലയിൽ മണലൂർ പഞ്ചായത്ത് വാർഡ് 8-ൽ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം കരിപ്പയിൽ വീട്ടിൽ സഞ്ജയ് കെ ആർ (25) ആണ് അറസ്റ്റിലായത്.
രോഗിയാണന്ന വ്യാജേന ഇ-സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറെ തന്റെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് അശ്ലീല സംഭാഷണം മാത്രം നടത്തിവന്ന ഇയാൾ വനിതാ ഡോക്ടർമാർക്ക് സ്ഥിരം ശല്യമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ നിന്നും പരാതി ഉയർന്നിരുന്നു.
ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസങ്ങളിലായി വിവിധ തലങ്ങളിലൂടെ ഇ-സഞ്ജീവനി പോർട്ടൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഉറവിടം മനസ്സിലാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്നും ലഭ്യമാക്കിയ വിവരങ്ങളിൽ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയെ തൃശ്ശൂർ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.. ഇയാളിൽ നിന്നും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam