നിപ കാലത്തെ സേവനം; അനീഷയ്ക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ അവാര്‍ഡ്

By Web TeamFirst Published Jul 14, 2019, 3:25 PM IST
Highlights

നിപ കാലത്ത് ജീവൻ പണയം വെച്ച് രോഗികളെ  പരിചരിച്ചതിനും രോഗനിര്‍ണയത്തിന് ആവശ്യമായ കാര്യങ്ങള്‍ അതിവേഗം ഏകോപിപ്പിക്കുകയും ചെയ്തതിനുമാണ് അനീഷയ്ക്ക് പുരസ്കാരം ലഭിച്ചത്.

കോഴിക്കോട്: ദി നാഷണൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ദി നാഷണൽ ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡ് നഴ്സ് അനീഷയക്ക്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ടീം അംഗമാണ് അനീഷ. 

നിപ കാലത്ത്  രോഗികളെ  പരിചരിച്ചതിനും രോഗനിര്‍ണയത്തിന് ആവശ്യമായ കാര്യങ്ങള്‍ അതിവേഗം ഏകോപിപ്പിക്കുകയും ചെയ്തതിനാണ് അനീഷയ്ക്ക് അംഗീകാരം ലഭിച്ചത്. നഴ്സിങ് ടീമിന്‍റെ തലവന്‍ എന്ന നിലയിലെ മികച്ച സേവനം കൂടി പരിഗണിച്ചാണ് അവാര്‍ഡ്.

click me!