
കൊച്ചി: ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറെ കയ്യേറ്റം ചെയ്ത ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷൻ (കെ ജി എൻ എ). ലേബർ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസറെ ഗൈനക്കോളജിസ്റ്റ് കയ്യേറ്റം ചെയ്തെന്നാണ് പരാതി.
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ അവിടെയുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നത് വളരെ നാളുകളായി തുടരുകയാണെന്ന് കെ ജി എൻ എ ആരോപിച്ചു. രോഗികളുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ചു മോശം ഭാഷയിൽ സംസാരിക്കുക, ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയവരെ നിസ്സാര കാര്യങ്ങൾ പറഞ്ഞു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുക തുടങ്ങി കാര്യങ്ങളാണ് ഡോക്ടർമാർ ചെയ്യുന്നതെന്ന് നഴ്സുമാർ പറയുന്നു.
ഇതിന്റെ ഏറ്റവും ഹീനമായ ദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ ദിവസമുണ്ടായതെന്ന് പറഞ്ഞ കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ട് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം