'എങ്ങനെയും ജീവന്‍ രക്ഷിക്കാനാണ് നോക്കിയതെ'ന്ന് ഗീത; പുരസ്കാരങ്ങളെല്ലാം എത്തിയത് അര്‍ഹിക്കുന്ന കൈകളില്‍ തന്നെ!

By Web TeamFirst Published Nov 8, 2022, 2:41 PM IST
Highlights

മികച്ച നഴ്സിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനും കേന്ദ്ര സർക്കാരിന്റെ ഫ്ളോറൻസ് നൈറ്റിം​ഗേൽ പുരസ്കാരം നേടിയ നഴ്സാണ് കോഴിക്കോട് സ്വദേശിനി ​ഗീത.

കോഴിക്കോട്: മികച്ച നഴ്സിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനും കേന്ദ്ര സർക്കാരിന്റെ ഫ്ളോറൻസ് നൈറ്റിം​ഗേൽ പുരസ്കാരം നേടിയ നഴ്സാണ് കോഴിക്കോട് സ്വദേശിനി ​ഗീത. 2021 ൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ​ഗീതക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ​ഗീത നടത്തിയ ഒരു വിമാനയാത്ര പുരസ്കാരങ്ങളെല്ലാം അർഹമായ കൈകളിലാണ് എത്തിയതെന്ന് തെളിയിക്കുന്നതായി മാറി. 

2020 കൊവിഡ് കാലത്താണ് ഫ്ലോറൻസ് നൈറ്റിം​ഗേൽ പുരസ്കാരം പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഇവർക്ക് പ്രത്യേകമായി രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ​ഗീതക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് പറയുന്നത്. ദില്ലിയിലേക്കുള്ള വിമാനയാത്രയിൽ വളരെ യാദൃശ്ചികമായി ​ഗീതയെ കാത്ത് മറ്റൊരു നിയോ​ഗം കൂടിയുണ്ടായിരുന്നു. 

''ഫ്ലൈറ്റ് ഉയർന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഒരു യാത്രക്കാരൻ കുഴഞ്ഞുവീണു. ആരെങ്കിലും ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടോ എന്ന് മറ്റുള്ളവർ ചോദിച്ചു. ഞാൻ ഓടിച്ചെന്ന് അറ്റൻഡ് ചെയ്തു. നോക്കിയപ്പോൾ പേഷ്യന്റിന് ബിപിയും പൾസും ഒന്നും കിട്ടുന്നില്ല. അതിലുണ്ടായിരുന്ന ഒരു ക്രൂവും ഞാനും കൂടി സിപിആർ സ്റ്റാർട്ട് ചെയ്തു. സിപിആർ കൊടുത്തപ്പോൾ തന്നെ ബ്രെത് കിട്ടി. ഫ്ലൈറ്റിൽ വെച്ചു തന്നെ മെഡിസിൻ കൊടുത്തു. കുറെനേരം അവരെ നിരീക്ഷിച്ച് ഇരുന്നു. കോൺഷ്യസ് ആയപ്പോൾ ഒന്നും പേടിക്കാനില്ല, എല്ലാം നോക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. എങ്ങനെയെങ്കിലും ആ പേഷ്യന്റിന്റെ ജീവൻ രക്ഷിക്കുക എന്നേ നോക്കിയുള്ളൂ. ചെറുപ്പക്കാരനായിരുന്നു പേഷ്യന്റ്. സൈനികനാണെന്ന് പിന്നീട് അറിഞ്ഞു.'' ​ഗീതയുടെ വാക്കുകൾ.


 

click me!