
മലപ്പുറം: കടം വീട്ടാന്‍ വഴിയില്ലാത്ത പെയിന്‍റിംഗ് തൊഴിലാളി ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്ന് പരസ്യപ്പെടുത്തി പോസ്റ്ററൊട്ടിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജി (55)യാണ് വൃക്ക വില്‍ക്കാനുണ്ടെന്ന് ചിത്രം സഹിതമുള്ള പോസ്റ്റര്‍ പതിച്ചത്. സജിക്ക് 11 ലക്ഷം രൂപയുടെ കടമാണുള്ളത്. അത് വീട്ടിത്തീര്‍ക്കാനാണ് വൃക്ക വില്‍ക്കാമെന്ന് തീരുമാനിച്ചതെന്ന് സജി പറഞ്ഞു. ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ചാണ് സജി പോസ്റ്റര്‍ പതിച്ചത്.
കാല്‍ നൂറ്റാണ്ടിലേറെ കാലമായി വാടകയ്ക്ക് താമസിക്കുന്ന സജിയും കുടുംബവും ഒന്നര വര്‍ഷം മുമ്പാണ് പത്ത് സെന്‍റ് സ്ഥലം വാങ്ങിയത്. മേല്‍ക്കൂരയില്‍ ആസ്ബസ്റ്റോസിട്ട് വീടും കെട്ടി. പക്ഷേ, കയ്യിലുള്ള പണവും കടം വാങ്ങിയുമൊക്കെയാണ് സ്ഥലം വാങ്ങിയതും വീട് തട്ടിക്കൂട്ടിയതും. പക്ഷേ, പിന്നീട് കടം വീട്ടാന്‍ പോലുമാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. നോട്ട് നിരോധനവും കൊവിഡും ജോലിയില്ലാതാക്കിയതും ബി. കോം കഴിഞ്ഞ രണ്ടു മക്കള്‍ക്ക് ആറായിരം രൂപ മാത്രം ശമ്പളമുള്ള ജോലിയായതും വലിയ പ്രതിസന്ധിയായി.
ഒപ്പം രണ്ടു തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സാ ചെലവും കൂടെ വന്നതോടെ സജി കടത്തില്‍ മുങ്ങി. ഇതാണ് വൃക്ക വില്‍പ്പനയുടെ വഴി തേടാന്‍ കാരണണമെന്ന് സജി പറഞ്ഞു. ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ചാണ് സജി പോസ്റ്റര്‍ പതിച്ചത്. ഏറെ ആഗ്രഹിച്ച് നേടിയ സ്ഥലവും വീടും കടം കയറി നഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലത് തന്‍റെയൊരു വൃക്ക ഇല്ലാതാകുന്നതാണെന്നാണ് സജി പറയുന്നത്. എന്നാല്‍ സജിയുടെ വീട്ടുകാര്‍ ഈ തീരുമാനത്തെ ഇതുവരെ പിന്താങ്ങിയിട്ടില്ല. തന്‍റെ തീരുമാനത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പാണെന്നും എന്നാല്‍ കടം വീട്ടാന്‍ മറ്റൊരു വഴിയുമില്ലെന്നും സജി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam