ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം; നാളെ കോൺഗ്രസ് പ്രാദേശിക ഹർത്താൽ

Published : Aug 03, 2022, 06:12 PM IST
ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം; നാളെ കോൺഗ്രസ് പ്രാദേശിക ഹർത്താൽ

Synopsis

ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലുമാണ് ഹർത്താൽ.

പാലക്കാട്: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസിന്‍റെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലുമാണ് ഹർത്താൽ.

കേന്ദ്ര സർക്കാരിന്‍റെ അമൃത്, ജലജീവൻ മിഷൻ പദ്ധതികളിൽ നിന്നു 930  കോടി രൂപയ്ക്കാണ് ഒട്ടൻഛത്രം കുടിവെള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. ഒട്ടൻഛത്രം പദ്ധതിയുടെ ടെണ്ടർ തുറക്കുന്ന ദിവസമായതിനാലാണ് ഓഗസ്റ്റ് നാലിന് ഹർത്താൽ നടത്തുന്നത്. പി എ പി കരാറിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട 7.25 ടി എം എസി വെള്ളം 2018 - ലെ പ്രളയത്തിനു മുമ്പുള്ള രണ്ട് ജലവർഷങ്ങളിൽ ലഭിച്ചിരുന്നില്ല. 2016 - 17 ജലവർഷത്തിൽ 4.37 ടി എം സിയും 2017 - 18 ജലവർഷത്തിൽ 6.24 ടി എം സി യുമാണ് ലഭിച്ചത്. ഇപ്പോൾ ലഭിക്കുന്ന അതിവർഷം നിന്നാൽ അവകാശപ്പെട്ട വെള്ളം ഒരിക്കലും ലഭിക്കാത്ത തരത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസ് പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

നാടിനെ മരുഭൂമിയാക്കുന്ന പദ്ധതി, സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണോ? പാലക്കാട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോൺഗ്രസ്

കൃഷിയ്ക്കും കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെടുകയും ഭാരതപ്പുഴയുടെ തീരം മരുഭൂമിയാകുകയും ചെയ്യാതിരിക്കാൻ ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. പാൽ , പത്രം , ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയതായി സമരസമിതി ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ അറിയിച്ചു.

അന്തർ സംസ്ഥാന ജല കരാറിന്‍റെ ചുമതലയുള്ള  മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഗുരുതരമായ മൗനം തുടരുകയാണെന്ന് കഴിഞ്ഞ ദിവസം ഹർത്താൽ പ്രഖ്യാപിക്കവെ ഡി സി സി വൈസ് പ്രസിഡന്‍റ് കൂടിയായ സുമേഷ് അച്യുതൻ ആരോപിച്ചിരുന്നു. 2016ലും 2021ലും എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം ജല വിഷയത്തിൽ കരാർ ലംഘനവും തമിഴ്നാടിന്‍റെ ആധിപത്യവും തടയാൻ കേരളത്തിന് കഴിയുന്നില്ല. ഈ കഴിവുകേട് മുതലെടുത്താണ് തമിഴ്നാട് ഓരോ ചുവടും വെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

തീവ്രമഴ മുന്നറിയിപ്പില്ല, തലസ്ഥാനമടക്കം 3 ജില്ലയിൽ വലിയ ആശ്വാസം; അതിതീവ്ര മഴ സാധ്യത ഒരിടത്തുമില്ല

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ