
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ പരിശോധന ശക്തമായി തുടരുന്നു. സംസ്ഥാനത്ത് പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനകളുടെ ഭാഗമായി ഒഡീഷ സ്വദേശിയെ വൻ കഞ്ചാവ് ശേഖരവുമായി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗജപതി സ്വദേശിയായ സൗമ്യ പ്രകാശ് നായക് (26) ആണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് ഇയാളെ പോലീസിന്റെ പ്രത്യേക സംഘം തടഞ്ഞുവെച്ച് പരിശോധിച്ചത്. പ്രതിയുടെ പക്കലുണ്ടായിരുന്ന 1.956 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ വലയിലാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ കൊച്ചിയിലേക്ക് എത്തിച്ച് വിൽപന നടത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam