അസോസിയേഷൻ നേതാവിന്‍റെ ഹോട്ടലിൽ 50 കിലോ പഴകിയ മത്സ്യം, ഹോട്ടലുകളിൽ മിന്നൽ പരിശോധന; മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം കണ്ടെത്തി

Published : Aug 11, 2026, 03:44 PM ISTUpdated : Aug 11, 2026, 06:39 PM IST
stale food seized

Synopsis

അടൂർ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ നേതാവിന്‍റെ ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീനും കണ്ടെടുത്തു. പരിശോധന തടസപ്പെടുത്താനും ചിലർ ശ്രമിച്ചതായി പരാതിയുണ്ട്.

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്‍റെ മിന്നൽ പരിശോധന. ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണ വിഭവങ്ങൾ ആണ് പിടിച്ചെടുത്തത്. പഴകിയ മീൻ ഉൾപ്പെടെയുള്ളയും പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ സംഘടന നേതാവിന്‍റെ ഹോട്ടലിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് അടൂർ നഗരസഭ ആരോഗ്യ വിഭാഗം അടൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്. അടൂർ ബൈപ്പാസിലെ വിവിധ ഹോട്ടലുകളിലായിരുന്നു ആയിരുന്നു പരിശോധന.

അടൂർ എസ്എൻ ഹോട്ടൽ, രാജധാനി, ഡിങ്കന്‍റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, പഴങ്കഞ്ഞികട, അൽ റാസി, ബിഗ് മൗത്ത് തുടങ്ങിയ ഹോട്ടലുകളിലും ഹോളിക്രോസ് ഹോസ്പിറ്റൽ കാന്‍റീനിലുമായിരുന്നു പരിശോധന. പരിശോധനയിൽ ഭൂരിഭാഗം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ സംഘടന നേതാവിന്‍റെ ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീനാണ് പിടികൂടിയത്.

ഇതിനിടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്താനും ചില ഹോട്ടലുകാർ ശ്രമിച്ചതായി പരാതിയുണ്ട്. ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. സൺറൈസ് റെസ്റ്റോറന്‍റ് ഉൾപ്പെടെ ഹോട്ടലുകൾ പരിശോധിച്ച എങ്കിലും നിയമലംഘനങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. നഗരസഭയുടെ പരിശോധനയ്ക്കെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ രംഗത്ത് എത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ഫുഡ് സ്പോട്ടായി മാറിയ അടൂർ ബൈപ്പാസിൽ വരുംദിവസങ്ങളിലും പരിശോധന ഊർജിതമാക്കാനാണ് നഗരസഭാ തീരുമാനം. ജോലി തടസപ്പെടുത്തുന്ന ഹോട്ടലുടമകൾക്കെതിരെ പൊലീസിൽ പരാതി നൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ: ഒഡിഷ സ്വദേശിയെ കഞ്ചാവുമായി ഡാൻസാഫ് സംഘം പിടികൂടി
ട്രെയിൻ കറുകുറ്റി എത്തുമ്പോൾ ബാഗ് എറിഞ്ഞു കൊടുക്കും; എട്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ