ഒഡീഷയിൽ നിന്ന് ആലുവയിലേക്ക്, തൃശൂരെത്തിയപ്പോൾ 19കാരിക്ക് പ്രസവ വേദന; ടാറ്റാനഗർ ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി

Published : Jun 02, 2025, 09:42 AM IST
ഒഡീഷയിൽ നിന്ന് ആലുവയിലേക്ക്, തൃശൂരെത്തിയപ്പോൾ 19കാരിക്ക് പ്രസവ വേദന; ടാറ്റാനഗർ ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി

Synopsis

ട്രെയിൻ തൃശ്ശൂർ നെല്ലാട് എത്തിയതോടെ രചനക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

തൃശൂർ: കേരളത്തിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഒഡീഷ സ്വദേശിനിയായ രചനാ റാണയാണ് ട്രെയിനിൽ പ്രസവിച്ചത്. ഒഡീഷയിൽ നിന്നുള്ള ടാറ്റാനഗർ ട്രെയിനിൽ ഭർത്താവിനും കുടുംബത്തോടുമൊപ്പം ആലുവയിലേക്ക് വരികയായിരുന്നു 19 കാരിയായ രചനാ റാണ. ട്രെയിൻ തൃശ്ശൂർ നെല്ലാട് എത്തിയതോടെ രചനക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

ട്രെയിൻ ആലുവയിലെത്തിയപ്പോൾ അധികൃതരെത്തി അമ്മയേയും കുഞ്ഞിനേയും ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കിയ ശേഷമാണ് ഡോക്ടേഴ്സിനെ വിവരമറിയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്