കോഴിക്കോട് 21 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

Published : Jun 30, 2025, 01:33 PM IST
ganja arrest

Synopsis

കോഴിക്കോട് എരഞ്ഞിപ്പാലത്ത് 21.2 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. മധു സ്വൈൻ, സിലു സേദി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 21.2 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. മധു സ്വൈൻ (28 വയസ്), സിലു സേദി (26 വയസ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

എക്സൈസ് ഐബി പ്രിവന്‍റീവ് ഓഫീസർ ഷിബിൻ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർ അജിത് പി, ജിത്തു പി പി, സിവിൽ എക്സൈസ് ഓഫീസർ ദീപക് (എക്സൈസ് സൈബർ സെൽ), എക്സൈസ് സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജു സി പി, അബ്ദുൾ റഹൂഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിൻ ബ്രൈറ്റ് ഡി ആർ, തോബിയാസ് ടി എ, ജിഷ്ണു സി പി, ജംഷീർ എൻ, വൈശാഖ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.

അതിനിടെ തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 10 ഗ്രാമോളം എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റജിലാലിന്റെ നേതൃത്വത്തിൽ 4.55 ഗ്രാം എംഡിഎംഎയുമായി കൃഷ്ണചന്ദ്രൻ എന്നയാളെയും സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്‍റെ നേതൃത്വത്തിൽ 5 ഗ്രാം എംഡിഎംഎയുമായി ആലിഫ് മുഹമ്മദ്‌ എന്നയാളെയുമാണ് പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്