വലിയമല ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം, മുരുകൻ വിരിച്ച വലയിൽ വീണവർക്ക് നഷ്ടം ലക്ഷങ്ങൾ; ഒടുവിൽ അറസ്റ്റ്

Published : Jun 30, 2024, 09:43 PM ISTUpdated : Jun 30, 2024, 09:45 PM IST
 വലിയമല ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം, മുരുകൻ വിരിച്ച വലയിൽ വീണവർക്ക് നഷ്ടം ലക്ഷങ്ങൾ; ഒടുവിൽ അറസ്റ്റ്

Synopsis

ഐഎസ്ആർഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ ചിലർ ഇയാൾക്കെതിരെ കേസ് കൊടുക്കാൻ തയാറാവുകയായിരുന്നു.

തിരുവനന്തപുരം: വലിയമല ഐഎസ്ആർഒയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയിൽ. തൊളിക്കോട് വേങ്കക്കുന് മുരുക വിലാസത്തിൽ ജി മുരുകൻ (54) ആണ് അറസ്റ്റിലായത്. കരാർ വ്യവസ്ഥയിൽ വലിയമല ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് മുരുകൻ വിരിച്ച വലയിൽ വീണ അഞ്ചോളം പേര്‍ വലിയമല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.

പണം നൽകിയവർ ജോലിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വസിപ്പിച്ച് പ്രതി പറഞ്ഞ് അയക്കുകയായിരുന്നു. തുടർന്ന് ഐഎസ്ആർഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ ചിലർ ഇയാൾക്കെതിരെ കേസ് കൊടുക്കാൻ തയാറാവുകയായിരുന്നു.

പക്ഷേ പരാതിക്കാരുടെ പക്കൽ പണം നൽകിയതിന് തെളിവുകൾ ഒന്നുമില്ലെന്ന കാരണം പറഞ്ഞ് വലിയമല പൊലീസ്  കേസ് എഫ്ഐആർ ഇടാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ കോടതിയിൽ കേസ് നൽകി. തുടർന്നാണ് വലിയമല പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ പല സ്ഥലങ്ങളിൽ  നിരവധി പേരിൽ ഇയാള്‍ ലക്ഷങ്ങൾ വാങ്ങിട്ടണ്ടെന്ന് പരാതിയിൽ പറയുന്നുണ്ട്. 

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കോടികൾ കൊണ്ട് മൂടി ബിസിസിഐ; വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ

'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

കേരള ഭാഗ്യക്കുറിക്കൊപ്പം വിറ്റത് 'ബോച്ചെ ടീ' കൂപ്പൺ; ഏജന്‍സി സസ്പെൻഡ് ചെയ്ത് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ
ഓട്ടോയ്ക്ക് നേരെ പാഞ്ഞടുത്തു, ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ടു; കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്