ഉളവയ്പ് കായൽ കാർണിവൽ നാളെ, 12ന് കായലിൽ പാപ്പാഞ്ഞി കത്തിക്കും; വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

Published : Dec 30, 2024, 09:47 PM IST
ഉളവയ്പ് കായൽ കാർണിവൽ നാളെ, 12ന് കായലിൽ പാപ്പാഞ്ഞി കത്തിക്കും; വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

Synopsis

ജനക്കൂട്ടത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാളായിരിക്കും പാപ്പാഞ്ഞിക്ക് തീ കൊടുക്കുക. വ്യത്യസ്തമായ സന്ദേശമുയർത്തിയാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ.

ആലപ്പുഴ: ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഉളവയ്പ് ഗ്രാമത്തിന്റെ കായൽ കാർണിവൽ നാളെ നടക്കും. ഉളവെയ്പ് ഗ്രാമീണരുടെ ചെറിയ ആഘോഷമായി ആരംഭിക്കുകയും കൊച്ചിൻ കാർണിവലിനൊപ്പം വളരുകയും ചെയ്ത മാതൃകയാണ് ഉളവയ്പ് കായൽ കാർണിവലിന്റേത്. ഗ്രാമത്തിലെ അമ്മമാർ ഒരുക്കുന്ന കക്ക-കപ്പ എന്നിവ സൗജന്യമായി എല്ലാവർക്കും വിതരണം ചെയ്യും. ഒരു മാസം സമയമെടുത്ത പപ്പാഞ്ഞി നിർമ്മാണം കായൽ തീരത്ത് പൂർത്തീകരിച്ചു കഴിഞ്ഞു. കായൽ മലിനീകരണത്തിനും മത്സ്യസമ്പത്തിനും കോട്ടം സംഭവിക്കാതെ പപ്പാഞ്ഞി കായലിൽ ഇറക്കി രാത്രി 12 ന് കത്തിക്കും.

അമ്യൂസ്മെന്റ് പാർക്ക്, വാനനിരീക്ഷണം, കൈകൊട്ടൽ മത്സരം, ഞണ്ട് കൃഷിയിലെ നൂതന സാങ്കേതിക വിദ്യാ സെമിനാർ- തുടങ്ങിയവയും ഇത്തവണയുണ്ട്. സജി പാറു നയിക്കുന്ന ഫോക്ക് റെവല്യൂഷനാണ് ഇത്തവണ സംഗീത പരിപാടി നയിക്കുന്നത്. കെ.സി വേണുഗോപാൽ എംപി, എംഎൽഎമാരായ ദെലീമ ജോജോ, കെ ജെ മാക്സി തുടങ്ങിയവർ പുതുവർഷ സന്ദേശങ്ങൾ നൽകും. ആഘോഷത്തിനെത്തിയ ജനക്കൂട്ടത്തിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാളായിരിക്കും 31ന് രാത്രി 12ന് പപ്പാഞ്ഞി കത്തിച്ച് പുതുവർഷത്തെ വരവേൽക്കുന്നത്.  

‘കായൽ 10’ എന്ന പേരിൽ ഇത്തവണത്തെ കാർണിവൽ ആഘോഷം വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും വിദ്യാർത്ഥികളിലെ സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെയുമുള്ള സന്ദേശമായിരിക്കും. പരിപാടിയുടെ ഭാഗമായി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്രവാഹനം ഒഴികെ മറ്റൊന്നും തന്നെ പള്ളിവെളിയിൽ നിന്നും ഉളവെയ്പിലേക്ക് കടത്തിവിടില്ല. വാഹനങ്ങൾ പള്ളി വെളിയിൽ തന്നെ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു