കുടുംബവഴക്കിന് പിന്നാലെ വീട് വിട്ടിറങ്ങി, സ്കൂട്ടര്‍ മുന്നോട്ടെടുത്തതും കുഴഞ്ഞുവീണു; ഉടനടി മരണം, കേസ്

Published : Jan 21, 2024, 10:45 PM IST
കുടുംബവഴക്കിന് പിന്നാലെ വീട് വിട്ടിറങ്ങി, സ്കൂട്ടര്‍ മുന്നോട്ടെടുത്തതും കുഴഞ്ഞുവീണു; ഉടനടി മരണം, കേസ്

Synopsis

ദാസിന്റെ മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷം ഇക്കാര്യം വ്യക്തമാകുമെന്ന് ഇലവുംതിട്ട പൊലീസ് അറിയിച്ചു

പത്തനംതിട്ട: വയോധികൻ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര വെട്ടോലിമല സ്വദേശി ദാസാണ് മരിച്ചത്. 62 വയസായിരുന്നു. ഇന്ന് രാത്രിയോടെ വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ കയറി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. കുഴഞ്ഞുവീണ ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദാസ് പുറത്തേക്ക് ഇറങ്ങും മുൻപ് വീട്ടുകാരുമായി വഴക്കിട്ടിരുന്നുവെന്നാണ് വിവരം.

ദാസ് വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു എന്നുമാണ് വിവരം. ദാസിന്റെ മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷം ഇക്കാര്യം വ്യക്തമാകുമെന്ന് ഇലവുംതിട്ട പൊലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്