
മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറിപ്പുറം റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രയിൻ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയിൽവെ സ്റ്റേഷനിൽ എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam