പശുവിനെ കെട്ടാൻ പോയ വയോധികയ്ക്ക് കടന്നൽ കുത്തേറ്റു, ചികിത്സയിലിരിക്കെ മരിച്ചു

Published : Oct 24, 2022, 11:09 AM IST
പശുവിനെ കെട്ടാൻ പോയ വയോധികയ്ക്ക് കടന്നൽ കുത്തേറ്റു, ചികിത്സയിലിരിക്കെ മരിച്ചു

Synopsis

വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

തിരുവനന്തപുരം: കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. കഴക്കൂട്ടം മേനംകുളം സ്വദേശിനി ലീലയാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് വീട്ടിന് സമീപത്തെ പുരയിടത്തിൽ വെച്ച് ലീലയ്ക്ക് കടന്നലിന്റെ കുത്തേറ്റത്. ഇവിടെ പശുവിനെ കെട്ടാനെത്തിയതായിരുന്നു ലീല. ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ലീലയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

PREV
click me!

Recommended Stories

പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ
ചുരം കയറുന്നവര്‍ ശ്രദ്ധിക്കുക: ഗതാഗത നിയന്ത്രണം, ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് അനുമതിയില്ല, താമരശ്ശേരി ചുരത്തിലെ നിയന്ത്രണങ്ങളറിയാം