
കൊച്ചി: മൂവാറ്റുപുഴയിലെ മാറാടിയില്‍ മലമുകളിലെ ഇടിഞ്ഞു വീഴാറായ വീട്ടില്‍ ദുരിത ജീവിതം നയിക്കുകയാണ് രണ്ട് വൃദ്ധ സഹോദരിമാര്‍. മലയുടെ താഴെ ഒരു വീട് വേണമെന്നാണ് ഇവരുടെ ആഗ്രഹം. എന്നാല്‍ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അവശതകള്‍ക്കിടയിലും ഒറ്റപ്പെട്ട് ജീവിക്കേണ്ട ഗതികേടിലാണിവര്‍.
താണിക്കുന്ന് മലകയറി മുകളിലെത്തിയാല്‍ കാണുന്ന ചെറിയ വീട്ടിലാണ് കഴിഞ്ഞ 50 വര്‍ഷമായി സരോജിനിയും ശ്യാമളയും ജീവിക്കുന്നത്. അധികമാരും എത്താത്ത വനപ്രദേശമാണ്. സരോജിനിക്ക് പ്രായം 76 ആയി.ശ്യാമളയ്ക്ക് 72. സരോജിനിക്ക് ജന്മനാകാഴ്ച ശക്തിയില്ല.
എന്തിനും ശ്യമളയുടെ സഹായം വേണം. പ്രായമായതോടെ പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുകയാണ് ഇരുവരും. ശക്തമായ മഴ പെയ്യുമ്പോള്‍ ഉള്ളില്‍ ആധിയാണ്. ഇതുകൊണ്ടൊന്നും ദുരിതം തീര്‍ന്നില്ല
അവിവാഹിതരായ ഇവര്‍ക്ക് 4 സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചു. ബന്ധുക്കളെല്ലാം വീട് മാറി മറ്റിടങ്ങളിലേക്ക് പോയി. ഇതോടെ ഇവര്‍ മാത്രമായി. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പെന്‍ഷനാണ് ഏക വരുമാനം. അതാണെങ്കില്‍ മരുന്ന് വാങ്ങാന്‍ പോലും തികയില്ല.
താഴെയെവിടെയെങ്കിലും ഒരിത്തിരി സ്ഥലം തരുമോയെന്ന് പലരോടും ഇവര്‍ ചോദിച്ചെങ്കിലും ആരും കൊടുത്തില്ല. സ്ഥലമുണ്ടെങ്കില്‍ വീടുണ്ടാക്കി നല്‍കാമെന്നാണ് മാറാടി പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
ശ്യാമള വി കെ
SBI MUVATTUPUZHA BRANCH
ACCOUNT NUMBER 30346836618
IFSC CODE SBIN0008652
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam