പഴയ ഇറച്ചിക്കറി, ചപ്പാത്തി, ഇന്നലത്തെ ചോറ്.... ഒന്നും പഠിക്കാതെ ഹോട്ടലുകൾ; ആലുവയിൽ പഴകിയ ഭക്ഷണം പിടിച്ചു

Published : May 20, 2023, 07:38 PM ISTUpdated : May 20, 2023, 07:39 PM IST
പഴയ ഇറച്ചിക്കറി, ചപ്പാത്തി, ഇന്നലത്തെ ചോറ്.... ഒന്നും പഠിക്കാതെ ഹോട്ടലുകൾ; ആലുവയിൽ പഴകിയ ഭക്ഷണം പിടിച്ചു

Synopsis

ആലുവ നഗരസഭയിലെ മാലിന്യം ബ്രഹ്മപുരത്ത് സ്വീകരിക്കാതെ വന്നതോടെ നഗരസഭ ഹോട്ടലുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തിയിരുന്നു

എറണാകുളം: ആലുവയിലെ ഹോട്ടലുകളിൽ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആലുവ നഗരസഭാ പരിധിയിലെ ഹോട്ടൽ ഫ്ളോറ, ഹോട്ടൽ കവിത, ഹോട്ടൽ ഇല എന്നിവിടങ്ങളിൽ നിന്നാണ്  പഴകിയ ഭക്ഷണം കണ്ടെടുത്തത്. പഴകിയ ചപ്പാത്തി, ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിക്കറി, തലേ ദിവസത്തെ ചോറ് എന്നിവയെല്ലാം വീണ്ടും ചൂടാക്കി ഉപയോഗിക്കുകയാണ് ഹോട്ടലുകളിലെന്ന് പരിശോധനയിൽ കണ്ടെത്തി.

ആലുവ നഗരസഭയിലെ മാലിന്യം ബ്രഹ്മപുരത്ത് സ്വീകരിക്കാതെ വന്നതോടെ നഗരസഭ ഹോട്ടലുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ മാലിന്യം അതത് ദിവസം സംസ്കരിക്കുന്നുണ്ടോ എന്ന് അറിയാനാണ് ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഹോട്ടലുകാർ പലരും ഭക്ഷണാവശിഷ്ടങ്ങൾ പന്നിക്ക് തീറ്റയായി നൽകാൻ ചില ഏജൻസികളെ ഏൽപ്പികുകയാണ് ചെയ്യുന്നത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം