കനത്ത മഴയും കാറ്റും; തെങ്ങ് കടപുഴകി വീണ് ബസ് സ്റ്റോപ്പിലിരുന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Published : May 20, 2023, 05:56 PM IST
കനത്ത മഴയും കാറ്റും; തെങ്ങ് കടപുഴകി വീണ് ബസ് സ്റ്റോപ്പിലിരുന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Synopsis

കൽപ്പറ്റ കൈനാട്ടി സിഗ്നലിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

വയനാട്: വയനാട്ടിൽ പെയ്ത കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കൽപ്പറ്റ പുളിയാർ മല ഐടിഐ കോളേജിന് സമീപമാണ് അപകടം. ഐടിഐ വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് കാത്ത് നിൽക്കുന്ന സമയത്താണ് തെങ്ങ് മറിഞ്ഞു വീണത്. നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കൽപ്പറ്റ കൈനാട്ടി സിഗ്നലിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം