
തിരുവനന്തപുരം: വെഞ്ഞാറമൂട് ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു. വെഞ്ഞാറമൂട് പൂവണത്തുംമൂട് വിളയിൽ വീട്ടിൽ ദാക്ഷായണി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കീഴായികോണം ശാലിനി ഭവൻ സ്കൂളിന് സമീപത്തുള്ള ബന്ധു വീട്ടിൽ വന്ന് മടങ്ങവേ സമീപത്തുള്ള കോറിയിൽ നിന്നും ലോഡുമായി കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് ദാക്ഷിണിയെ ഇടിച്ചത്. റോഡിൽ തെറിച്ചു വീണ ദാക്ഷായണിയുടെ ശരീരത്തിൽ കൂടി ടിപ്പർ ലോറിയുടെ ടയറുകൾ കയറിയിറങ്ങുകയായിരുന്നു. ആരാണ് അപകടത്തിൽ മരിച്ച വായോധിക എന്നത് ആദ്യം സംശയത്തിന് ഇടയാക്കിയെങ്കിലും ധരിച്ചിരുന്ന വസ്ത്രം വെച്ച് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെത്തിയാണ് മരിച്ചത് ദാക്ഷായണിയാണാണെന്ന് തിരിച്ചറിഞ്ഞത്. വാഹനവും ഡ്രൈവറെയും വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam