കോതമംഗലത്ത് അറുപതുകാരി റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്

Published : Jul 03, 2019, 12:40 PM ISTUpdated : Jul 03, 2019, 12:43 PM IST
കോതമംഗലത്ത് അറുപതുകാരി റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്

Synopsis

മൃതദേഹത്തിന്‍റെ കഴുത്തിൽ ആഴത്തിൽ രണ്ട് മുറിവുകളുണ്ട്. മേരിയുടെ ആഭരണങ്ങളൊന്നും നഷ്ടമാകാത്തതിനാൽ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് നിഗമനം

കൊച്ചി: എറണാകുളം കോതമംഗലത്ത് അറുപതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെയാണ് വീടിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  കുട്ടമ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാവിലെ റബർ തോട്ടത്തിൽ പോയ മേരി തിരികെ എത്താതിരുന്നതോടെ ഭർത്താവ് മാത്യു അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന്‍റെ കഴുത്തിൽ ആഴത്തിൽ രണ്ട് മുറിവുകളുണ്ട്. മേരിയുടെ ആഭരണങ്ങളൊന്നും നഷ്ടമാകാത്തതിനാൽ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് നിഗമനം.
 

PREV
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ