പന്തളത്ത് വൃദ്ധന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

Published : Sep 14, 2019, 02:17 PM ISTUpdated : Sep 14, 2019, 02:36 PM IST
പന്തളത്ത് വൃദ്ധന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

Synopsis

രാവിലെ ചായ്പ്പിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ന് നോക്കിയപ്പോഴാണ് നാരായണൻ ആചാരിയെ മരിച്ച നിലയിൽ കണ്ടത്.

പത്തനംതിട്ട: പന്തളത്ത് വൃദ്ധന്റ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  വീട്ടിൽ കണ്ടെത്തി. പന്തളം മൂലയിൽ ഇടപ്പുരയിൽ നാരായണൻ ആചാരിയെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുവീടിനോട് ചേർന്നുള്ള ചായ്പ്പിൽ ഒറ്റക്കായിരുന്നു നാരായണൻ ആചാരി താമസിച്ചിരുന്നത്. ബന്ധുക്കൾ കഴിഞ്ഞ ദിവസം കായംകുളത്ത് പോയി രാത്രി വൈകിയാണ് എത്തിയത്. രാവിലെ ചായ്പ്പിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ന് നോക്കിയപ്പോഴാണ് നാരായണൻ ആചാരിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പന്തളം പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നും സംശയിക്കുന്നുണ്ട്. ഇൻക്വസ്റ്റിന് ശേഷം മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായിരുന്നു നാരായണൻ ആചാരി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്