അതിവേഗത്തില്‍ മിനിലോറി ഹോട്ടലില്‍ ഇടിച്ചുകയറി; അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

Published : Jan 13, 2020, 11:54 AM IST
അതിവേഗത്തില്‍ മിനിലോറി ഹോട്ടലില്‍ ഇടിച്ചുകയറി; അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

Synopsis

വേലായുധനെ കുടാതെ ഹോട്ടലിൽ ചായകുടിച്ചുകൊണ്ടിരുന്ന അബ്ദുൽ അസീസ്, സദാനന്ദൻ എന്നിവർക്കും സാരമായി പരിക്കേറ്റിരുന്നു

കോഴിക്കോട്: ദേശീയപാതയിൽ വാവാട് അങ്ങാടിയിൽ അതിവേഗത്തിൽ വന്ന മിനിലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ വയോധികന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി വാവാട് പൂക്കോട്ടിൽ വേലായുധന്‍ (65) കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലാണ് മരിച്ചത്. അപകടം നടന്ന് പത്താം നാളിലാണ് വേലായുധന് ജീവന്‍ നഷ്ടമായത്.

ജനുവരി മൂന്നിന് രാവിലെ ഏഴോടെയായിരുന്നു അപകടം. വേലായുധനെ കുടാതെ ഹോട്ടലിൽ ചായകുടിച്ചുകൊണ്ടിരുന്ന പുത്തൻപുറത്ത് നീറ്റുട്ടമ്മൽ അബ്ദുൽ അസീസ് (38), സദാനന്ദൻ (സദു) എന്നിവർക്കും സാരമായി പരിക്കേറ്റിരുന്നു. ഡ്രൈവർ പുൽപ്പള്ളി സ്വദേശി ലിബിൻ (34) നും പരിക്കേറ്റിരുന്നു. അബ്ദുൽ അസീസിന്റെ നില ഗുരുതരമായി തുടരുകയാണ്. 

ലീലയാണ് വേലായുധന്‍റെ ഭാര്യ. മക്കൾ: സുനിൽകുമാർ, സുനജ, പരേതയായ സുനിത. മരുമക്കൾ: രബിത, മനോജ് കുമാർ.
ശവസംസ്കാരം ഇന്ന്  നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിനെ കണ്ടതോടെ കാർ യാത്രക്കാർക്ക് പരിഭ്രമം, മുണ്ടിന്റെ അരക്കെട്ടിൽ 51 ​ഗ്രാം എംഡിഎംഎ; 16-കാരനടക്കം നാലുപേർ പിടിയിൽ
ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞ് വീട്ടിലെത്തി, പിന്നാലെ കൂട്ടാളികളെ വിളിച്ചുവരുത്തി കവർച്ച; സ്വർണവും പണവും മോഷ്ടിച്ച യുവാക്കൾ പിടിയിൽ