ഇടുക്കിയില്‍ ബിജെപി-എസ്ഡിപിഐ സംഘർഷം; പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്ക്

Published : Jan 12, 2020, 09:49 PM ISTUpdated : Jan 12, 2020, 09:54 PM IST
ഇടുക്കിയില്‍ ബിജെപി-എസ്ഡിപിഐ സംഘർഷം; പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്ക്

Synopsis

ബിജെപി - എസ്ഡിപിഐ സംഘർഷം നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്. കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് ബിജെപി - എസ്ഡിപിഐ സംഘർഷം. ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെയാണ് സംഘർഷമുണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ബിജെപിയുടെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള വിശദീകരണ റാലിക്കിടെ ബിജെപി പ്രവർത്തകർ റോഡിൽ നിൽക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകരെ മർദ്ദിക്കുകയും ഇതിന്‍റെ പ്രതികാരമെന്നോണം റാലിക്ക് ശേഷം എ കെ നസീറിനെ എസ്ഡിപിഐ പ്രവർത്തകര്‍ മർദ്ദിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്