കല്യാണം കൂടാൻ രാത്രി വീട്ടിൽ നിന്ന് പോയി, തിരിച്ചെത്തിയില്ല; അന്വേഷണത്തിനൊടുവിൽ വയോധികൻ പറമ്പിൽ മരിച്ച നിലയിൽ

Published : Nov 04, 2024, 01:47 PM ISTUpdated : Nov 04, 2024, 04:25 PM IST
കല്യാണം കൂടാൻ രാത്രി വീട്ടിൽ നിന്ന് പോയി, തിരിച്ചെത്തിയില്ല; അന്വേഷണത്തിനൊടുവിൽ വയോധികൻ പറമ്പിൽ മരിച്ച നിലയിൽ

Synopsis

തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. 

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമേനി സ്വദേശി സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി സമീപത്തെ കല്യാണത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ട സണ്ണി തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പന്നിക്കുവെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് വ്യക്തമാക്കി. ചെറുപുഴ പോലീസും ഫോറൻസിക്കും സ്ഥലത്ത് പരിശോധന നടത്തുന്നു.


 

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്