വാതിൽ തുറന്നിട്ട് യാത്ര നടത്തിയ ബസിൽ നിന്ന് വീണ് വയോധികന് പരിക്ക്

Published : Oct 25, 2022, 06:02 PM ISTUpdated : Oct 25, 2022, 06:06 PM IST
വാതിൽ തുറന്നിട്ട് യാത്ര നടത്തിയ ബസിൽ നിന്ന് വീണ്  വയോധികന് പരിക്ക്

Synopsis

തൃശൂർ - കുറ്റിപ്പുറം റോഡിൽ സർവീസ് നടത്തുന്ന ജോണിസ് ബസിൽ നിന്നാണ് വയോധികൻ വീണത്.

തൃശൂർ: തൃശൂർ ജില്ലയിൽ കുന്നംകുളം പാറേമ്പാടത്ത് വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് പരിക്ക്. അക്കിക്കാവ് സ്വദേശി  കുഞ്ഞുമോനാണ് പരിക്കേറ്റത്. തൃശൂർ - കുറ്റിപ്പുറം റോഡിൽ സർവീസ് നടത്തുന്ന ജോണിസ് ബസിൽ നിന്നാണ് വയോധികൻ വീണത്.

അടുക്കളയിലെ സിങ്കില്‍ വായ കഴുകാന്‍ അനുവദിച്ചില്ല; ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ആറംഗ സംഘം
മാവേലിക്കരയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ആറംഗ സംഘം. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലുടമയുടെ പരാതിയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍കുളത്തിന് സമീപമുള്ള കസിന്‍സ് ഫാസ്റ്റ് ഫുഡ് കടയിലാണ് അക്രമം നടന്നത്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രതീഷ്ചന്ദ്രന്‍, അനുജയരാജ്, ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടിയൂര്‍ സ്വദേശികളായ വസിഷ്ഠ്, രാജീവ്, മണികണ്ഠന്‍, മനേഷ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. 

അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവാക്കള്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തത്. പാത്രങ്ങള്‍ കഴുകുന്ന സിങ്കില്‍ കൈയും വായും കഴുകാന്‍ വന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഹോട്ടലിന്റെ ഉള്‍ഭാഗം പൂര്‍ണമായും അക്രമികള്‍ അടിച്ചു തകര്‍ത്തു. ജീവനക്കാര്‍ക്കും പിടിച്ചുമാറ്റാന്‍ ചെന്നവര്‍ക്കുമാണ് മര്‍ദനമേറ്റത്. പോലീസില്‍ വിവരം അറിയിച്ചതോടെയാണ് ഇവര്‍ അക്രമത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

മരംമുറിക്കാൻ പാസിന് കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കിനെ വിജിലൻസ് കൈയ്യോടെ പിടികൂടി

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്