ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; ഒരേ സമയം രണ്ട് ഉദ്യോ​ഗസ്ഥർ, പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

Published : Dec 23, 2024, 05:06 PM IST
ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; ഒരേ സമയം രണ്ട് ഉദ്യോ​ഗസ്ഥർ, പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

Synopsis

സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ തയ്യാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു.

കോഴിക്കോട്: കോഴിക്കോട് ഡി എം ഒ ഓഫീസിൽ നാടകീയ രംഗങ്ങള്‍. ഒരേ സമയം രണ്ട് ഉദ്യോ​ഗസ്ഥര്‍ ഡി എം ഒ ആയി ഓഫീസിൽ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ തയ്യാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസിൽ എത്തിയത്. ഏറെ നേരം രണ്ട് പേരും ഡി എം ഒയുടെ കാബിനിൽ ഇരിക്കുകയായിരുന്നു. ഒ രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി.

Also Read: 'ഈശ്വരനിലയ'ത്തിൽ പാലുകാച്ചാൻ സിഎം എത്തി; ആര്യക്കും അമൃതയ്ക്കും വീടൊരുക്കി മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ