ഓണം അവധി കഴിഞ്ഞിട്ടില്ല! തിങ്കളും ചൊവ്വയും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധയിടങ്ങളിൽ പ്രാദേശിക അവധി, സമ്പൂർണ വിവരങ്ങൾ അറിയാം

Published : Sep 07, 2025, 10:21 PM IST
onam holiday

Synopsis

സംസ്ഥാനത്ത് ഓണാവധി കഴിഞ്ഞെങ്കിലും വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലികളി മഹോത്സവത്തിനും ചൊവ്വാഴ്ച ഓണം ഘോഷയാത്ര, ആറന്മുള വള്ളംകളി എന്നിവയ്ക്കുമാണ് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം അവധി കഴിഞ്ഞെങ്കിലും വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർമാർ. ഓണവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 8 തിങ്കളാഴ്ചയും സെപ്തംബർ 9 ചൊവ്വാഴ്ചയുമാണ് പ്രാദേശിക അവധിയുള്ളത്. തിങ്കളാഴ്ച പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച തലസ്ഥാന നഗരത്തിൽ ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഉച്ചക്ക് ശേഷവും ആറന്മുളയിൽ വള്ളം കളിയുമായി ബന്ധപ്പെട്ടുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി ബാധകമായിരിക്കുമെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ അവധി അറിയിപ്പ് സമ്പൂർണ രൂപത്തിൽ ചുവടെ അറിയാം.

പുലികളി മഹോത്സവം, തൃശൂരിലെ അവധി അറിയിപ്പ് ഇപ്രകാരം

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലാണ് പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവും ഇറക്കിയിട്ടുണ്ട്.

ഓണം ഘോഷയാത്ര, തിരുവനന്തപുരത്തെ അവധി അറിയിപ്പ് ഇപ്രകാരം

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം (9-09-2025) തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമാണ് അവധിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ആറൻമുള വള്ളംകളി, അവധി അറിയിപ്പ് ഇപ്രകാരം

ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 9 (ചൊവ്വാഴ്ച) ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കും. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ആറൻമുള ഉത്രട്ടാതി വള്ളംകളി; ഐതിഹ്യവും ആചാരങ്ങളും ഇഴചേർന്ന ജലഘോഷയാത്ര പാരമ്പര്യവും

ആധ്യാത്മികമായ പശ്ചാത്തലവും കൊണ്ട് കേരളത്തിലെ മറ്റ് വള്ളംകളികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നാണ് ആറൻമുള ഉത്രട്ടാതി വള്ളംകളി. മത്സരത്തിനപ്പുറം, ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ഈ വള്ളംകളിക്ക് അഭേദ്യമായ ബന്ധമുണ്ട്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ഈ ജലമേള നടക്കുന്നത്. ഈ ദിവസം തന്നെയാണ് ആറൻമുളയിലെ പാർത്ഥസാരഥി ഭഗവാന്റെ പ്രതിഷ്ഠാ ദിനവും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു