എരുമപ്പെട്ടിയിൽ കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു; മരണ കാരണം ഹൃദയാഘാതം

Published : Sep 07, 2025, 09:13 PM IST
heart attack death

Synopsis

നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഗഫൂർ കുഴഞ്ഞു വീഴുകയായിരുന്നു.

തൃശൂർ: എരുമപ്പെട്ടി ആദൂരിൽ നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആദൂർ ചുള്ളിയിൽ ഗഫൂറാണ്  മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഗഫൂർ കുഴഞ്ഞു വീഴുകയായിരുന്നു. 

തുടർന്ന്  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. നിലവിൽ ആദൂരിൽ പലചരക്ക് വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4 30ന് ആദൂർ ജുമാ മസ്ജിദിൽ വച്ച് നടന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു