എംബിബിഎസിന് മെറിറ്റില്‍ പ്രവേശനം; സമൂഹമാധ്യമങ്ങളില്‍ താരമായി ഓമനക്കുട്ടനും സുകൃതിയും

By Web TeamFirst Published Dec 10, 2020, 7:34 PM IST
Highlights

സർക്കാർ മെഡിക്കൽ കോളേജിൽ എം ബി ബി എസിന് പ്രവേശനം ലഭിച്ചതിനെ തുടന്ന് ഓമനക്കുട്ടനും മകള്‍ സുകൃതിയും സമൂഹമാധ്യമങ്ങളില്‍ താരമായിരുന്നു. പുരോഗമന കലാസാഹിത്യസംഘം സുകൃതിയ്ക്ക് ഒരു വർഷത്തേയ്ക്ക് പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

ചേർത്തല: മെറിറ്റിൽ എംബിബിഎസിന് പ്രവേശനം നേടിയ സുകൃതിയ്ക്ക്  അഭിനന്ദന പ്രവാഹം. പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് സിപിഐഎം നടപടി നേരിടുകയും പിന്നീട് നിരപരാധിയെന്ന് തെളിയുകയും ചെയ്ത ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ ഭാവനാലയത്തിൽ എൻ എസ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്കാണ് അഭിനന്ദന പ്രവാഹം. 

ഓമനക്കുട്ടന്‍റെ സസ്പെൻഷൻ സിപിഎം പിൻവലിച്ചു, മാപ്പ് പറഞ്ഞ് റവന്യൂ വകുപ്പും

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ സുകൃതിയെ വീട്ടിലെത്തി ആദരിച്ചു.  സർക്കാർ മെഡിക്കൽ കോളേജിൽ എം ബി ബി എസിന് പ്രവേശനം ലഭിച്ചതിനെ തുടന്ന് ഓമനക്കുട്ടനും മകള്‍ സുകൃതിയും സമൂഹമാധ്യമങ്ങളില്‍ താരമായിരുന്നു. പുരോഗമന കലാസാഹിത്യസംഘം സുകൃതിയ്ക്ക് ഒരു വർഷത്തേയ്ക്ക് പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെന്ന് കളക്ടര്‍

 ഒട്ടനവധി വ്യക്തികൾ സഹായഹസ്തങ്ങൾ നീട്ടിയെങ്കിലും വ്യക്തികളുടെ സഹായം വാങ്ങില്ലെന്ന നിലപാടിലാണ് കർഷകനും കൂലിപ്പണിക്കാരനുമായ ഓമനക്കുട്ടന്‍. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട പണി തീരാത്തവീട്ടിലാണ് ഓമനക്കുട്ടന്റെ കുടുംബം താമസിയ്ക്കുന്നത്. പ്രളയ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കും, കൊവിഡ് രോഗികൾക്കും തന്റെ കൃഷി ഇടത്തിലെ വിളവുകൾ സൗജന്യമായി നൽകി ഓമനക്കുട്ടന്‍ മാതൃകയായിട്ടുണ്ട്. 

click me!