ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

Published : Sep 07, 2026, 11:23 PM IST
alappuzha child death

Synopsis

മൊബൈൽ ഫോണിൽ കോൾ വന്നതോടെ മുത്തച്ഛൻ കുട്ടിയെ പുറത്ത് നിർത്തി വീടിനുള്ളിലേക്ക് പോയി. തിരികെ മുത്തച്ഛൻ വന്നപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ വെള്ളകെട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

മാവേലിക്കര: ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളകെട്ടിൽ വീണു മരിച്ചു. മാവേലിക്കര ചാരുംമൂട് വാത്തികുളങ്ങര വീട്ടിൽ അരുൺ കൃഷ്ണന്‍റെയും ആതിരയുടെയും മകൻ അഷർ കിർസ് ആണ് മരിച്ചത്. മുത്തച്ഛനൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പുറത്ത് നിർത്തി മൊബൈൽ ഫോണിൽ കാൾ വന്നതോടെ മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി. തിരികെ മുത്തച്ഛൻ വന്നപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ വെള്ളകെട്ടിൽ നിന്ന് കുട്ടിയെ കണ്ടെടുത്തത്. ഉടൻ തന്നെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുക്കത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു
യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച്; അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്