
ചേർത്തല: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു. കണിച്ചുകുളങ്ങര സ്വദേശി ആനന്ദ് (52) നെയാണ് ആലപ്പുഴ- ചേർത്തല എക്സൈസ് സംഘം പിടികൂടിയത്. റെയിഡിൽ നാല് കഞ്ചാവ് ചെടി കണ്ടെടുത്തു.
പിടികൂടിയവയിൽ ഒന്നര മീറ്റർ, ഒന്നേ കാൽ മീറ്റർ എന്നീ അളവിലുള്ളവയും , 2 മാസം പ്രായം എത്തിയവയും മൂപ്പെത്തിയവയുമായ കഞ്ചാവ് ചെടിയുമുണ്ടായിരുന്നു. രണ്ട് സ്പിരിറ്റ് കേസുകളിലെ പ്രതി കൂടിയാണ് ആനന്ദ് . ഇയാളുടെ സഹോദരൻ വ്യാജ കള്ള് കേസിലേയും പ്രതിയാണ്.
കഞ്ചാവ് വർഷങ്ങളായി ഉപയോഗിക്കുന്ന പ്രതി സ്വന്തം ആവശ്യത്തിനായി നട്ടുവളർത്തിയതാണ് ഇവയെന്ന് പൊലീസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam