ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 7.97 ലക്ഷം രൂപ; പ്രതികളിൽ ഒരാൾ കൂടി പിടിയില്‍

Published : Mar 07, 2025, 05:52 AM IST
ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 7.97 ലക്ഷം രൂപ; പ്രതികളിൽ ഒരാൾ കൂടി പിടിയില്‍

Synopsis

കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശിയെ ഒന്നര മാസം മുമ്പ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് പിടികൂടിയിരുന്നു

ആലപ്പുഴ: ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർത്ഥിയിൽ നിന്ന് 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. മലപ്പുറം നിലമ്പൂർ ജനതപ്പടി സ്വദേശി താന്നിക്കൽ ഹൗസിൽ ഷമീറിനെ (42)യാണ് നിലമ്പൂരിൽ നിന്ന് ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.എൽ. സജിമോന്റെ നിര്‍ദേശ പ്രകാരം പിടികൂടിയത്. 

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ എലിയാസ്. പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി. എസ്. ശരത് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ എസ്. നെഹൽ, സിവിൽ പൊലീസ് ഓഫിസര്‍മാരായ ജേക്കബ് സേവിയർ, എ.എം. അജിത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തും നിലമ്പൂരും പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം മുന്നിയൂർ സ്വദേശി ഷറാഫുദീനെ ഒന്നര മാസം മുമ്പ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് പിടികൂടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം