
കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. സ്കൂൾ കുട്ടികളിലടക്കം വ്യാപകമായി ലഹരിഗുളികളെത്തിക്കുന്ന ഫിറാഷിൽ നിന്ന് 170 ഗുളികകളാണ് പാപ്പിനിശേരി എക്സൈസ് സംഘം കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി സ്വദേശി ഫിറാഷ് പിടിയിലായത്. ലഹരിഗുളികളായ നിട്രോസുൻ 71 എണ്ണവും ട്രമഡോള്‍ 99 എണ്ണവുമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കരുതെന്ന നിയമമുണ്ട്. അതുകൊണ്ട് കൃത്രിമമായി മരുന്നു കുറിപ്പുകൾ ചമച്ച് മംഗലാപുരത്ത് നിന്ന് ലഹരിഗുളികകൾ സ്ഥിരമായി എത്തിക്കുകയായിരുന്നു. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയായിരുന്നു ഇയാളുടെ ലഹരി വിൽപന.
ഫിറാഷ് പിടിയിലായതറിയാതെ ആവശ്യക്കാരിപ്പോഴും ഇയാളുടെ ഫോണിലേക്ക് നിരന്തരം വിളിക്കുന്നുണ്ടെന്നും എക്സൈസ് പറഞ്ഞു. മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന വിൽപന. മാസങ്ങളായി ഫിറാഷ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam